വീരപ്പന്റെ പണം വാങ്ങിയ നാല് പേര്‍ അറസ്റില്‍
സേലം: വീരപ്പന്‍ കൊടുത്തുവിട്ട 14 ലക്ഷം രൂപ സ്വീകരിച്ച വീരപ്പന്റെ നാല് ബന്ധുക്കളെ പൊലീസ് അറസ്റ് ചെയ്തു. 5.7 ലക്ഷം രൂപ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
അറസ്റ് ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മേട്ടൂരിനടുത്തളുള്ള ജലഗന്ദപുരം ഗ്രാമത്തില്‍ നിന്നാണ് ഇവരെ അറസ്റ് ചെയ്തത്.
വീരപ്പന്റെ കൂട്ടാളി സെതുകുളി ഗോവിന്ദന്‍ ഇവര്‍ക്ക് 14 ലക്ഷം രൂപ നല്‍കിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാല് പേരുടെയും വീട് പൊലീസ് റെയ്ഡ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications