മൂന്ന് എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി
തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ മൂന്ന് എംഎല്‍എമാരെ സസ്പെന്റ് ചെയ്തത് നിയമസഭ റദ്ദാക്കി. ഇതോടെ സസ്പെന്‍ഷന്‍ പ്രശ്നത്തില്‍ ദിവസങ്ങളോളം സ്തംഭിച്ച സഭയില്‍ വീണ്ടും നടപടികള്‍ തുടരുന്നതിനുള്ള സാഹചര്യമൊരുങ്ങി.
രാവിലെ സഭ ചേര്‍ന്നയുടെനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തി. എം. വി. ജയരാജന്‍, രാജു എബ്രഹാം, പി. എസ്. സുപാല്‍ എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് പ്രശ്നം പരിഹരിക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി എ. കെ. ആന്റണിയും പ്രശ്നപരിഹാരം വേണമെന്ന നിലപാട് അറിയിച്ചു.
സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വിളിച്ചുകൂട്ടിയ കക്ഷിനേതാക്കളുടെ യോഗത്തിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. തുടര്‍ന്ന് മൂന്ന് എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ റദ്ദാക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഭ അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications