കേരളത്തിലും ബുദ്ധമതത്തിലേക്ക് കൂട്ടമാറ്റം
തിരുവനന്തപുരം: കേരളത്തിലും ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേരുന്നു. ഏപ്രില്‍ 14ന് 25,000 ദളിതര്‍ ബുദ്ധമതത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ദീക്ഷ സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ അഖിലേന്ത്യാ കോണ്‍ഫെഡറേഷന്‍ ദേശീയ സ്റിയറിംഗ് കമ്മിറ്റിയംഗവും കേരളാ പ്രസിഡന്റുമായ കെ. രാമന്‍കുട്ടി പറഞ്ഞു. നവമ്പര്‍ 12 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയില്ലാത്ത സമൂഹം സൃഷ്ടിക്കാനുള്ള ഏകമാര്‍ഗ്ഗമാണ് ബുദ്ധമതം. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചിട്ട് 54 വര്‍ഷം കഴിഞ്ഞിട്ടും ദളിത് സമൂഹത്തിന് സാമൂഹ്യനീതി ലഭിച്ചിട്ടില്ല. - രാമന്‍കുട്ടി പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ അഖിലേന്ത്യാ കോണ്‍ഫെഡറേഷന്റെയും ബുദ്ധായൂണിവേഴ്സിറ്റി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ്. മതംമാറ്റച്ചടങ്ങില്‍ ബുദ്ധമതാചാര്യന്മാര്‍, കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ രാംരാജ് എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications