പൊതുമേഖലയില്‍ ഇനി വ്യവസായങ്ങളില്ല: മന്ത്രി
തിരുവനന്തപുരം: പൊതുമേഖലയില്‍ ഇനി വ്യവസായങ്ങള്‍ തുടങ്ങില്ലെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. നവംബര്‍ 12 തിങ്കളാഴ്ച കെ. സി. ജോസഫ്, പി. എന്‍. പ്രതാപന്‍, എ. മുഹമ്മദാലി, എം. എ. ചന്ദ്രശേഖരന്‍, ഇസ്ഹാക്ക് കുരിക്കള്‍, ബി. വിജയകുമാര്‍, വി. ജെ. പൗലോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സ്വകാര്യമേഖലയെയും സംയുക്തമേഖലയെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് ഒരു സമയനിബന്ധിത കരടു പദ്ധതിക്ക് രൂപം നല്‍കും.
പദ്ധതി നടപ്പിലാക്കുന്നതിന് അന്തര്‍ദേശീയ വിദഗ്ധരെ കൊണ്ടുവരും. ഏതൊക്കെ മേഖകളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് പിന്നീട് അറിയിക്കും. പാലയില്‍ കിന്‍ഫ്രയുടെ ഒരു പാര്‍ക്ക് തുടങ്ങുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications