ഒരു മൃതദേഹം കൂടി കണ്ടെടുത്തു
തിരുവനന്തപുരം: അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നാലു വയസുകാരനായ ജെറി തോമസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ കണ്ടുകിട്ടിയ മൃതദേഹങ്ങളുടെ എണ്ണം 37 ആയി.
കാഞ്ഞിരപ്പള്ളിയിലെ ജോര്‍ജ് തോമസിന്റെയും ബെറ്റി ജോര്‍ജിന്റെയും മകനാണ് ജെറി. ദുരന്തത്തില്‍ മരിച്ച കുരിശുമല അശോകന്റെ കുഞ്ഞമ്മ അമ്മിണിയുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.
വീണ്ടും ഉരുള്‍പൊട്ടലുണ്ടായേക്കുമെന്ന നിമഗനത്തിന്റെ അടിസ്ഥാനത്തില്‍ 170 ഓളം പേരെ കുരിശുമലയില്‍ നിന്നും മാറ്റിയിട്ടുണ്ട്. അമ്പൂരിയിലെ സ്കൂളുകള്‍ക്ക് നവമ്പര്‍ 12 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications