കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം : സമരം ശക്തിപ്പെടുന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലാരംഭിച്ച സമരം നാലാം ദിവസത്തേയ്ക്ക് കടന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗികാരം വൈകുന്നതിനെതിരെയാണ് സമരം.

ആവശ്യങ്ങളംഗീകരിക്കുന്നതിന് സര്‍ക്കാരും മറ്റ് അധികാരികളും അടിയന്തരമായി ഇടപെടണമെന്ന് നവമ്പര്‍ 12 തിങ്കളാഴ്ച സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.തങ്ങളുടെ ആവശ്യങ്ങളംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു.

പരീക്ഷയടക്കം ഉപേക്ഷിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തുള്ളത്.മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പുമന്ത്രിക്കും ഇതുസംബന്ധിച്ച നിവേദനം സമരസമിതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ അടുത്ത സംഘം ഡിസമ്പര്‍ രണ്ടാം വാരം കോളജ് പരിശോധനയ്ക്ക് വരുന്നുണ്ട്. അതിനുമുന്‍പ് മുന്‍സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കണം. ഇതിന് അടിയന്തിരമായി 24 കോടി രൂപ ആവശ്യമുണ്ടെന്നും സമരസമിതി പറഞ്ഞു.

അദ്ധ്യാപകരുടെ അപര്യാപ്തത പരിഹരിക്കുക, ഓപ്പറേഷന്‍ തിയറ്റര്‍ പ്രധാന കെട്ടിടത്തിലേയ്ക്കു മാറ്റുക, പുതിയ സ്റെറിലൈസേഷന്‍ യൂണിറ്റ് സ്ഥാപിക്കുക ഇവയായിരുന്നു സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X