വൃദ്ധദമ്പതികള്‍ വിഷം കഴിച്ചു മരിച്ചു.
തളിപ്പറമ്പ് : വീട്ടിനിുള്ളില്‍ വൃദ്ധദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പരിയാരം ഇരിങ്ങലിലെ തലോറക്കാരന്‍ കിഴക്കതില്‍ അമ്പുനായരും (65) ഭാര്യ ലക്ഷ്മി (55) യുമാണ് ആത്മഹത്യ ചെയ്തത്.
വിട്ടുമാറാത്ത അസുഖവും സാമ്പത്തികപ്രതിസന്ധിയുമാണ് കാരണമെന്നു സംശയിക്കുന്നു. ഇവര്‍ക്ക് മക്കളില്ല. അയല്‍പക്കത്തു താമസിക്കുന്ന ജ്യേഷ്ഠന്റെ മകന്‍ പാലുമായി വന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്.
തുടര്‍ച്ചയായ അസുഖങ്ങള്‍ അമ്പുനായരെ അലട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് മംഗലാപുരത്തു പോയി ചികിത്സിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്രേ. 200 രൂപയുടെ കര്‍ഷകത്തൊഴിലാളി പെന്‍ഷനും വല്ലപ്പോഴുമു ള്ളകൂലിപ്പണിയില്‍നിന്നുള്ള വരുമാനവുംകൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ് നടത്തി.












Click it and Unblock the Notifications