246 യാത്രക്കാരുണ്ടായിരുന്നുവെന്ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്വീന്‍സ്ലാന്റില്‍ തകര്‍ന്നു വീണ യാത്രാവിമാനത്തില്‍ 246 യാത്രക്കാരുണ്ടായിരുന്നതായി സംശയിക്കുന്നു. എന്നാല്‍ ഇതിനു പിന്നില്‍ തീവ്രവാദി ആക്രമണമാണോ എന്ന് അറിവായിട്ടില്ല.
നവമ്പര്‍ 12 തിങ്കളാഴ്ചയാണ് എയര്‍ബസ് 300 വിഭാഗത്തില്‍ പെട്ട ഈ വിമാനം തകര്‍ന്നു വീണത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് 60 ദിവസം തികഞ്ഞതിന്റെ അന്ന് തന്നെയാണ് ആക്രമണം നടന്നതെന്നതിനാല്‍ ഇതിന് പിന്നില്‍ തീവ്രവാദികള്‍ തന്നെയാണോ എന്ന് സംശയിക്കുന്നുണ്ട്.
ന്യൂയോര്‍ക്കിനടുത്തുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്വീന്‍സ് ലാന്റിലാണ് ഈ വിമാനം തകര്‍ന്നു വീണത്. ജെഎഫ്കെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഈ വിമാനം വെറും അഞ്ചുമൈലകലെയുള്ള ക്വീന്‍സ് ലാന്റില്‍ തകര്‍ന്നു വീണതും സംശയം ജനിപ്പിക്കുന്നുണ്ട്.
ബോസ്റണില്‍ നിന്ന് ഡോമിനീഷ്യന്‍ റിപ്പബ്ലിക്കിലേക്ക് പോകുന്ന വിമാനമാണിത്. ഒരു വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങള്‍ക്ക് തീപടര്‍ന്നതായി പറയുന്നു. സംഭവത്തെതുടര്‍ന്ന് ന്യൂയോര്‍ക്ക് പ്രദേശത്തുളള ജെഎഫ്കെ വിമാനത്താവളം അടച്ചിരിക്കുകയാണ്.












Click it and Unblock the Notifications