മൂന്നുവിദേശ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മൂന്നു വിദേശപത്രപ്രവര്‍ത്തകര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നവമ്പര്‍ 12 തിങ്കളാഴ്ച ആസ്ത്രേലിയയിലെ സിഡ്നി ഹെറാള്‍ഡ് വെബ്സൈറ്റിലെ പത്രപ്രവര്‍ത്തകനായ പോള്‍ മക്ഗഫാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.
റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണലിന്റെ പത്രപ്രവര്‍ത്തക ജോഹന്ന സട്ടണ്‍, ലക്സംബര്‍ഗിലെ ഒരു റേഡിയോനിലയത്തിന് വേണ്ടി ജോലിചെയ്യുന്ന പത്രപ്രവര്‍ത്തക, സ്റേണ്‍ എന്ന ജര്‍മ്മന്‍ മാസികയുടെ റിപ്പോര്‍ട്ടര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
വടക്കന്‍ സേനയുടെ സൈനികവാഹനത്തില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ ആറ് പത്രപ്രവര്‍ത്തകരടങ്ങിയ സംഘം യാത്രചെയ്യുമ്പോഴാണ് താലിബാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് പേരും കൊല്ലപ്പെടുകയായിരുന്നു.












Click it and Unblock the Notifications