നേപ്പാള്‍ രാജകുമാരി കൊല്ലപ്പെട്ടു
കാഠ്മണ്ഡു: ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നേപ്പാളിലെ രാജകുമാരി മരിച്ചു. നേപ്പാളില്‍ ജൂണില്‍ നടന്ന കൂട്ടക്കൊലയില്‍ മരിച്ച ധീരേന്ദ്ര രാജകുമാരന്റെ ഭാര്യ പ്രേക്ഷ്യ രാജ്യ ലക്ഷ്മി ദേവി ഷായാണ് മരിച്ചത്.
റാണി കമാല്‍ രാജ്യ ലക്ഷ്മി ദേവി ഷായുടെ ഇളയ സഹോദരി കൂടിയാണ് രാജരുമാരി പ്രേക്ഷ്യ.
നേപ്പാളിലെ മുഗു ജില്ലയിലെ ഒരു തടാകത്തില്‍ ഹെലികോപ്റ്ററര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് രാജകുമാരി ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആറ് പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് വിമാനക്കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications