കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്ടിച്ചേരി: ജയ പിന്തുണ പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

പോണ്ടിച്ചേരി: പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് എഐഎഡിഎംകെ സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു. അതേ സമയം മൂന്ന് എംഎല്‍എമാരുള്ള എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ല.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനെക്കുറിച്ചറിയിക്കുന്ന കത്ത് ലഫ്.ഗവര്‍ണര്‍ രജനി റായിക്ക് നല്‍കിയതായി എഐഎഡിഎംകെ നേതാവ് ജയലളിത നവംബര്‍ 13 ബുധനാഴ്ച അറിയിച്ചു.

എഐഎഡിഎംകെയ്ക്ക് കോണ്‍ഗ്രസ് നേതാവ് വി. നാരായണസ്വാമി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ജയലളിത പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ എഐഡിഎംകെയുടെ പങ്കാളിത്തം നിലനിര്‍ത്തുന്നതിനെ കുറിച്ച് തെറ്റായ വിവരമാണ് നാരായണസ്വാമി നല്‍കിയത്.

30 അംഗ നിയമസഭയില്‍ ഇപ്പോഴും 19 അംഗങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് എഐഡിഎംകെ പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന് ഭീഷണിയാവില്ല.

ഒക്ടോബര്‍ 27ന് അധികാരമേറ്റ മുഖ്യമന്ത്രി രംഗസ്വാമിയോട് 30 ദിവസങ്ങള്‍ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X