കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡു വെട്ടി; ഉരുള്‍ പൊട്ടി : സെസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മലയ്ക്കു കുറുകെ വെട്ടിയ പുതിയ റോഡാണ് കുരിശുമലയിലെ ഉരുള്‍ പൊട്ടലിനു കാരണമായതെന്ന് വിദഗ്ദ്ധ നിഗമനം. ഭൗമശാസ്ത്ര പഠനകേന്ദ്ര (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റഡീസ് (സെസ്)) ത്തിലെ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയത്. ആസൂത്രണമില്ലാത്ത കെട്ടിടനിര്‍മ്മാണവും അശാസ്ത്രീയമായ അഴുക്കുചാല്‍ സംവിധാനവും മണ്ണിന്റെ ഘടനയ്ക്ക് സാരമായ കോട്ടം വരുത്തിയിട്ടുണ്ടാവുമെന്ന് അവര്‍ വിലയിരുത്തുന്നു.

കേരളത്തില്‍ ഉരുള്‍പൊട്ടല്‍ ഒരു തുടര്‍ക്കഥയാവുകയാണ്. ഭ്രാന്തമായ വനനശീകരണവും തോന്നിയപടിയുള്ള ഭൂവിനിയോഗവുമാണ് ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായി ഉണ്ടാവുന്നതിന് കാരണമാവുന്നത്.

1992 നു ശേഷം 90 പേരാണ് കേരളത്തിലാകെ ഉരുള്‍പൊട്ടലില്‍ മരിച്ചത്. മരണസംഖ്യയെക്കാള്‍ പ്രകൃതി ക്ഷോഭങ്ങള്‍ പെരുകുന്നതിന്റെ നിരക്കാണ് ഭയാനകം. മരണം വിതയ്ക്കാത്തതുകൊണ്ടു മാത്രമാണ് അവയിലേറെയും മാദ്ധ്യമശ്രദ്ധ നേടാത്തത്.

ഈയിടെ പ്ലാനിംഗ് ബോര്‍ഡ് നടത്തിയ മണ്ണുസംരക്ഷണസര്‍വെയനുസരിച്ച് ഹെക്ടറൊന്നിന് അറുപത് ശതമാനം മേല്‍മണ്ണ് പ്രതിവര്‍ഷം മണ്ണൊലിപ്പിലൂടെ നഷ്ടമാകുന്നു. കുടിയേറ്റം മൂലമുണ്ടാകുന്ന ഭീമമായ വനനശീകരണം തന്നെയാണ് പ്രധാന കാരണം. കുത്തിയൊലിക്കുന്ന മലവെള്ളത്തെ തടയാന്‍ യാതൊരു മുന്‍കരുതലുമില്ലെന്നത് മറ്റൊന്ന്.

പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതില്‍ മര്യാദ പുലര്‍ത്തുന്നതിലൂടെ മാത്രമേ ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X