നാണയ-സ്റാമ്പ് പ്രദര്‍ശനം കൊച്ചിയില്‍
കൊച്ചി: രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നാണയ-സ്റാമ്പ് പ്രദര്‍ശനം നവംബര്‍ 17 ശനിയാഴ്ച കൊച്ചിയില്‍ നടക്കും.
അമൂല്യമായ നാണയങ്ങളുടെയും സ്റാമ്പുകളുടെയും ശേഖരം പ്രദര്‍ശനത്തില്‍ കാണാമെന്ന് കൊച്ചി നാണയശേഖര സമിതി സെക്രട്ടറി ആര്‍. ശെല്‍വരാജ് പറഞ്ഞു.
പുരാതന കാലത്തെ ഒരു ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ ഭാരമുളള നാണയങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും. ഇംഗ്ലണ്ടിന്റെ ബ്ലാക് പെനി, ഇന്ത്യയുടെ സിന്റെ ഡോക്, റോമന്‍ നാണയങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന്റെ സവിശേഷതയായിരിക്കുമെന്ന് ശെല്‍വരാജ് പറഞ്ഞു.












Click it and Unblock the Notifications