അമിതബുക്കിംഗ്:16 പേരുടെ വിമാനയാത്ര മുടങ്ങി
കോഴിക്കോട്: അമിതമായ ബുക്കിംഗ് മൂലം കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 16 പേരുടെ യാത്ര മുടങ്ങി. ഉംറ തീര്‍ഥാടകരായ ആറ് പേരും ഇവരില്‍ പെടുന്നു.
നവംബര്‍ 12 തിങ്കളാഴ്ച മുംബൈയില്‍ നിന്നെത്തി വൈകുന്നേരം 4.50ന് ജിദ്ദയിലേക്ക് പോവേണ്ട വിമാനത്തിലാണ് ടിക്കറ്റുമായെത്തിയ 16 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാതെ പോയത്. കരിപ്പൂറില്‍ അനുവദിച്ചിട്ടുള്ള ക്വാട്ടയില്‍ മുംബൈയില്‍ നിന്ന് യാത്രക്കാരെ കയറ്റിയതാണ് പ്രശ്നമായത്.
യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ബസ്സില്‍ കൊണ്ടുപോയി. നെടുമ്പാശേരിയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള മുംബൈ വിമാനത്തില്‍ ഇവരെ കയറ്റി അയക്കാമെന്നും അവിടെ നിന്ന് ജിദ്ദയിലേക്കുള്ള വിമാനത്തില്‍ പോകാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.












Click it and Unblock the Notifications