കുവൈത്ത് എയര്‍വെയ്സ് കൊച്ചിയില്‍ നിന്ന്
ദില്ലി: കുവൈത്ത് എയര്‍വെയ്സ് അടുത്ത വര്‍ഷം മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. കമ്പനിയുടെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ ബഹാമനിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ മുംബൈ, ദില്ലി, ചെന്നൈ, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കുവൈത്ത് എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്.
സപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തിനു ശേഷം ലോകമൊട്ടുക്കും വിമാനകമ്പനികള്‍ നേരിടുന്ന പ്രതിസന്ധി ഇന്ത്യയില്‍ ബാധിച്ചിട്ടില്ല. ഇന്ത്യയിലെത്ത് കുവൈത്ത് എയര്‍വെയ്സ് നടത്തുന്ന സര്‍വീസുകള്‍ വെട്ടിക്കുറക്കില്ലെന്ന് ബഹാമനി വ്യക്തമാക്കി. അതേ സമയം പാക്കിസ്ഥാനില്‍ നിന്നുള്ള സര്‍വീസുകള്‍ കുവൈത്ത് എയര്‍വെയ്സ് നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് ബഹാമനി പറഞ്ഞു.












Click it and Unblock the Notifications