മുല്ലപ്പെരിയാര്‍: സര്‍വകക്ഷിയോഗം വിളിക്കും
തിരുവനന്തപുരം: : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതുസംബന്ധിച്ച് കേരളത്തിന്റെ തീരുമാനമെടുക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. നവമ്പര്‍ 13 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിന് കേന്ദ്രത്തില്‍ നിന്നും സമ്മര്‍ദ്ദം കൂടിവരികയാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ തീരുമാനം എല്ലാ കക്ഷികളും ചേര്‍ന്ന് എടുക്കണം.- മുഖ്യമന്ത്രി പറഞ്ഞു.
നവമ്പര്‍ 22 വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ഗസ്റ് ഹൗസിലാണ് യോഗം വിളിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ തമിഴ്നാട്ടില്‍ നിന്നും സമ്മര്‍ദ്ദം ഏറുകയാണ്.കാലപ്പഴക്കം മൂലം ഇപ്പോഴേ നേരിയ വിള്ളലുള്ള അണക്കെട്ടിന്റെ ഉയരം കൂട്ടിയാല്‍ അത് വന്‍ ദുരന്തത്തില്‍ കലാശിക്കുമെന്നാണ് കേരളത്തിലെ വിദഗ്ധരുടെ അഭിപ്രായം.












Click it and Unblock the Notifications