കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിറ്റുവരവുനികുതി പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോളിയം ഉല്പന്നങ്ങളും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും ഒഴികെ എല്ലാ സാധനങ്ങളേയും വിറ്റുവരവു നികുതിയില്‍ ഒഴിവാക്കി. ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

ബജറ്റില്‍ ഒന്നരശതമാനം വിറ്റുവരവ് നികുതിയാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഇതിനെതിരെ കേരളത്തിലെ വ്യാപാരികള്‍ സമരം ചെയ്തതിനെ തുടര്‍ന്നാണ് വിറ്റുവരവ് നികുതി പിന്‍വലിച്ചത്. 90 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാരിന് ഇതുവഴി നഷ്ടമാകുന്നത്.

ഈ കുറവ് നികത്താന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും കൂടുതല്‍ എക്സൈസ് റെയ്ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ മദ്യത്തിന്റെ ചെലവില്‍ അല്പം കുറവുണ്ടായിട്ടുണ്ട്. സെക്കന്റ്സ് എന്ന പേരില്‍ അറിയപ്പെടുന്ന വിദേശമദ്യവും കള്ളച്ചാരായവും മൂലമാണ് ഇതു സംഭവിച്ചത്. ഇതു തടയാന്‍ ശക്തമായ റെയ്ഡ് നടത്തുമെന്നും അതിന് പ്രതിപക്ഷം കൂടി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X