ടയര്‍ ലോബിയെ നിയന്ത്രിക്കും: ആന്റണി
തിരുവനന്തപുരം: റബറിന്റെ വിലയിടിവിന് കാരണമായ ടയര്‍ലോബിയെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. നവമ്പര്‍ 13 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബറിന്റെ വിലയിടിവിന് കാരണം ടയര്‍ലോബിയാണ്. അവര്‍ റബര്‍ വില ഉയര്‍ത്താന്‍ യാതൊരു സഹകരണത്തിനും തയ്യാറല്ല. ഇനി അവരെ നിയന്ത്രിച്ചേ മതിയാവൂ. ഇതിന് എല്ലാ ഭാഗങ്ങളില്‍ നിന്നും സര്‍ക്കാരിന് സഹകരണം ആവശ്യമാണ്. - മുഖ്യമന്ത്രി ആന്റണി പറഞ്ഞു.
300 ആദിവാസികളെ വനം ഗാര്‍ഡുകളാക്കും300 ആദിവാസികളെ വനം ഗാര്‍ഡുകളായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ആന്റണി അറിയിച്ചു. ഇതിന് പിഎസ്സിയോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications