പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളെ കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നവംബര്‍ 13 ചൊവാഴ്ച നിയമസഭയില്‍ നിന്നിറങ്ങിപോയി.
കൊടിയേരി ബാലകൃഷ്ണന്‍, കെ. പി. രാജേന്ദ്രന്‍, സി. കെ. നാണു, എ. സി. ഷണ്മുഖദാസ്, കെ. സി. ജോസഫ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്. 29 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് മൂലമാണെന്നും ഇതേ കുറിച്ച് അടിയന്തിരചര്‍ച്ച വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
29 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കടബാധ്യത മൂലമാണെന്ന് പറയാനാവില്ലെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ പറഞ്ഞു. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് 1994 മുതലുള്ളതാണ്. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ഇതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications