വിമാനം തകര്‍ന്നത് യന്ത്രതകരാറ് മൂലം?
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണത് യന്ത്രതകരാറ് മൂലമാണെന്ന് സംശയിക്കുന്നു. ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം അപകടത്തിന്റെ കാരണമെന്തെന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ല.
260 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 246 യാത്രക്കാരും അഞ്ച് ടിക്കറ്റില്ലാത്തെ കുട്ടികളും ഒമ്പത് വിമാനജീവനക്കാരും. 265 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ജനവാസമുള്ള പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.
അപകടത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ മൂന്ന് വിമാനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications