വടക്കന്‍സഖ്യം കാബൂളില്‍ കടന്നു
കാബുള്‍: വടക്കന്‍ സഖ്യം അഫ്ഗിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലേക്ക് കടന്നു. താലിബാന്‍ കാബൂളില്‍ നിന്ന് പിന്മാറിയതായും റിപ്പോര്‍ട്ടുണ്ട്.
താലിബാന്‍ സേന ഖാണ്ഡഹാറിലേക്ക് പിന്‍വാങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ കാബൂളില്‍ നിന്ന് പിന്‍വാങ്ങിയതിനു ശേഷമാണ് വടക്കന്‍ സഖ്യം കാബൂളിലേക്ക് കടന്നത്.
കലാനിഷ്കോവ് തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളുമായി ജീപ്പുകളിലും മറ്റ് വാഹനങ്ങളിലുമായാണ് ഇവര്‍ കാബൂളിലേക്ക് കടന്നത്. കൊല്ലപ്പെട്ട പ്രതിപക്ഷനേതാവ് അഹ്മദ് ഷാ മസൂദിന്റെ ചിത്രങ്ങള്‍ വാഹനങ്ങളില്‍ പതിച്ചിരുന്നു. കാബൂളില്‍ ജനക്കൂട്ടങ്ങള്‍ വടക്കന്‍ സഖ്യത്തെ വരവേല്‍ക്കാനായി റോഡുകളില്‍ അണിനിരന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ താലിബാനെതിരായ പോരാട്ടത്തില്‍ സുപ്രധാനനേട്ടമുണ്ടാക്കികൊണ്ട് തന്ത്രപ്രധാന നഗരങ്ങളായ മസാരെ ഷെരീഫും ഹെറാത്തും പ്രതിപക്ഷ സേന പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications