കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരത്തു കീഴടക്കാന്‍ വരുന്നു, ജി-ക്ലാസ്

  • By Staff
Google Oneindia Malayalam News

Merceds Benz -G classന്യൂയോര്‍ക്ക് : മെഴ്സിഡസ് ബെന്‍സില്‍ നിന്നും ഒരു ലക്ഷ്വറി അതിഥി കൂടി- ജി 500 . മെഴ്സിഡസിന്റെ മുഖമുദ്രയായ ക്ലാസിക് ഡിസൈനും അതുല്യമായ സാങ്കേതികത്തികവും ചേരുന്ന ജി-ക്ലാസിന് വില 35 ലക്ഷം രൂപയാണ്.

2002 ല്‍ ഇവന്‍ നിരത്തിലിറങ്ങും . പരിമിതമായി മാത്രം നിര്‍മ്മിക്കുന്ന ഈ മോഡല്‍ അമേരിക്കയില്‍ പ്രതിവര്‍ഷംആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ വില്പന നടത്തുന്നുണ്ട് . തല്‍ക്കാലം അമേരിക്കയില്‍ മാത്രം വിപണനം.

മെഴ്സിഡസ് എം ക്ലാസ് വിജയം കണ്ടതോടെയാണ് വിപണിയില്‍ സൂപ്പര്‍ ലക്ഷ്വറി ട്രെന്റ് കമ്പനി തിരിച്ചറിഞ്ഞത്. റോവര്‍ 4.6എച്ച്എസ്ഇ , ലക്സസ് എല്‍എക്സ് 470, വി 8 ബിഎംഡബ്ല്യു എക്സ് 5 മുതലായവയുമായാണ് ജി500 മത്സരിക്കുക.

300 കുതിരശക്തി എഞ്ചിന്‍, ബുള്ളറ്റ് പ്രൂഫ് ചേസിസ്, പവര്‍ സ്റിയറിംഗ്, എബിഎസ് ഡിസ്ക് ബ്രേക്ക്, അലോയ് വീലുകള്‍ ... ജി500 ന്റെ സവിശേഷതകള്‍ അങ്ങനെ നീളുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X