തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ 26 മരണം
ചെന്നൈ: കോവില്‍പട്ടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര്‍ മരിച്ചു. നവമ്പര്‍ 14 ബുധനാഴ്ചയായിരുന്നു അപകടം.
ചെന്നൈയില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ, കോവില്‍പ്പട്ടിയില്‍ വാനും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാനില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ചതാണ് മരണസംഖ്യ കൂടാന്‍ കാരണം.
25 പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരെ കോവില്‍പട്ടിയിലെ ഒരു സ്വകാര്യആശുപത്രിയിലും ബാക്കി 15 പേരെ തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications