പോട്ടോ ലക്ഷ്യം കാണില്ല: കൃഷ്ണയ്യര്‍
കൊച്ചി : തീവ്രവാദം തടയാന്‍ നിയമത്തിനാവില്ലെന്ന് ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രസ്താവിച്ചു. പോട്ടോ പോലുള്ള നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീവ്രവാദം വളര്‍ത്താനേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. നവമ്പര്‍ 14 ബുധനാഴ്ച കൊച്ചിയില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പോട്ടോ വിരുദ്ധ ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണയ്യര്‍.
ഈ ജനാധിപത്യവിരുദ്ധ നിയമം പാര്‍ലമെന്റില്‍ പരാജയപ്പെടും. അടിയന്തരാവസ്ഥയെ വിസ്മരിച്ച് വീണ്ടും പോലീസ്രാജിനെ പ്രതിഷ്ഠിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കൃഷ്ണയ്യര്‍, പോട്ടോ ബൂമറാങ്ങു പോലെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പു നല്‍കി.
അലിഗഡ് സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ കെ.എം. ബഹാവുദ്ദീന്‍ അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുത്തു.












Click it and Unblock the Notifications