Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ റേഷന്‍ കാര്‍ഡ് ജനവരിയില്‍

കൊല്ലം : ജനവരി മുതല്‍ സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡ്. മൂന്നരക്കോടി ജനങ്ങള്‍ക്കായി 65 ലക്ഷം കാര്‍ഡുകള്‍ അച്ചടിക്കും. ഉപഭോക്താക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനി മുതല്‍ കമ്പ്യൂട്ടര്‍ ഡാറ്റാ ബേസിലാണ് സൂക്ഷിക്കുക. ഇതിനുള്ള ജോലികള്‍ ഏകദേശം പൂര്‍ത്തിയായി.

വിവാഹം,മരണം തുടങ്ങിയ കാരണങ്ങളാല്‍ റേഷന്‍കാര്‍ഡ് തിരുത്തേണ്ടി വരുന്ന നടപടിക്രമങ്ങള്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നതിലൂടെ എളുപ്പമാകും. ഇതിനായി സംസ്ഥാനത്തെ 70 താലൂക്ക് സപ്ലൈ ഓഫീസുകളെയും ഡൈനാമിക് ഡാറ്റാബേസു വഴി ബന്ധിപ്പിക്കും. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ നിര്‍മ്മിച്ചതാണ് ഈ സോഫ്റ്റ് വെയര്‍.

പുതിയ റേഷന്‍ കാര്‍ഡില്‍ പേജുകളുടെ എണ്ണം 48ല്‍ നിന്നും 18 ആയി കുറച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ഒരു കോളമെന്ന കണക്കില്‍ വര്‍ഷത്തിന് രണ്ടു പേജേ പുതിയകാര്‍ഡിലുള്ളൂ. കാര്‍ഡുടമയെയും കുടുംബത്തെയും കുറിച്ചുളള വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്നും നേരിട്ട് പുതിയ കാര്‍ഡിന്റെ ആദ്യപേജില്‍ പകര്‍ത്തും. ഇക്കുറിയും കാര്‍ഡിന്റെ വില 15 രൂപയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+