പമ്പയില്‍ ഹൃദ്രോഗചികിത്സാകേന്ദ്രം
കോട്ടയം: പമ്പയില്‍ ഇക്കുറി തീര്‍ത്ഥാടനക്കാലത്ത് ആധുനികസൗകര്യങ്ങളുള്ള ഹൃദ്രോഗചികിത്സാകേന്ദ്രം തുറക്കുമെന്ന് അയ്യപ്പസേവാസംഘം. ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്ന നവമ്പര്‍ 16 വെള്ളിയാഴ്ച മുതല്‍ രണ്ടുമാസം ഈ ആശുപത്രി പ്രവര്‍ത്തിക്കുമെന്ന് അയ്യപ്പസേവാസംഘം ജനറല്‍സെക്രട്ടറി എന്‍. ശ്രീനിവാസന്‍ പറഞ്ഞു.
ഹൃദ്രോഗ ചികിത്സാകേന്ദ്രത്തില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലെ വിദഗ്ധഡോക്ടര്‍മാരും സേവനത്തിനുണ്ടാകും. ഇവിടെ ആധുനിക സൗകര്യങ്ങളുള്ള ഒരു അടിയന്തര പരിചരണയൂണിറ്റും തുറക്കും.
അയ്യപ്പസേവാസംഘത്തിന്റെ 21 സേവനകേന്ദ്രങ്ങള്‍ ഈ തീര്‍ത്ഥാടനക്കാലത്ത് പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്കാന്‍ ഇവിടെ സംഘത്തിന്റെ 2500 സേവകര്‍ സദാ സന്നദ്ധരായുണ്ടായിരിക്കും. അയ്യപ്പഭക്തരില്‍ നിന്ന് 30 ശതമാനം അധികചാര്‍ജ്ജ് ഈടാക്കാനുള്ള കെഎസ്ആര്‍ടിസി തീരുമാനം ശരിയായില്ലെന്നും ശ്രീനിവാസന്‍ ആരോപിച്ചു.
ഭക്തരുടെ തിരക്ക് കുറയ്ക്കാന്‍ സന്നിധാനത്ത് ചലിക്കുന്ന പ്ലാറ്റ്ഫോറങ്ങള്‍ ഉണ്ടാക്കണം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിര്‍മ്മിക്കണം. എങ്കില്‍ വയസ്സായ ഭക്തരേയും കെട്ടുകളും ഇതുവഴി സന്നിധാനത്തേക്ക് എത്തിക്കാം. - ശ്രീനിവാസന്‍ പറഞ്ഞു.












Click it and Unblock the Notifications