യൂത്ത് കോണ്‍ഗ്രസ് ആര്‍സിസി ഉപരോധിച്ചു
തിരുവനന്തപുരം: ആര്‍സിസിയിലെ അഴിമതി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ ആര്‍സിസി ഉപരോധിച്ചു. നവമ്പര്‍ 14 ബുധനാഴ്ച രാവിലെ 10 മണിയോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആര്‍സിസിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി.
ആര്‍സിസിയില്‍ അനധികൃതമരുന്നു പരീക്ഷണം നടന്നുവെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആര്‍സിസി ചെയര്‍മാനായ മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റുചെയ്ത് നീക്കുകയായിരുന്നു.












Click it and Unblock the Notifications