ജലാലാബാദും കീഴടക്കി
കാബൂള്‍ : കാബൂള്‍ കീഴടക്കിയ വടക്കന്‍ സേന നവമ്പര്‍ 14 ബുധനാഴ്ച അഞ്ച് അഫ്ഗാന്‍ പ്രവിശ്യകള്‍ കൂടി കീഴടക്കിയതായി റിപ്പോര്‍ട്ട് . അഫ്ഗാന്റെ കിഴക്കന്‍ പട്ടണമായ ജലാലാബാദും ഇതിലുള്‍പ്പെടുന്നു. എന്നാല്‍ ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാന്‍ ജനത പൊതുവെ സന്തുഷ്ടരാണെന്ന് വടക്കന്‍ സഖ ്യത്തിന്റെ പുതിയ തലവന്‍ യൂനിസ് ക്വനൂണി പ്രസ്താവിച്ചു. തനിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കിഴക്കന്‍ മേഖലയിലെ മുസ്ലിങ്ങള്‍ ഒന്നടങ്കം സ്വാതന്ത്യ്രം ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍ അമേരിക്ക സന്തു ഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധപുരോഗതിയില്‍ പ്രസിഡന്‍റ് ബുഷ് സന്തോ ഷവാനാണെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications