ഒസാമ എവിടെ?
ഇസ്ലാമബാദ്: താലിബാന്‍ സേന കാബൂള്‍ വിട്ടോടിപ്പോയെങ്കിലും ഒസാമ ബിന്‍ ലാദനും മുല്ല ഒമറും എവിടെയെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുകയാണ്. ഇത് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെയും പ്രതിരോധ സേനയെയും ഒരു പോലെ കുഴക്കുന്നു.
ഒസാമ ബിന്‍ ലാദനും മുല്ലാ ഒമറും സുരക്ഷിതരായിരിക്കുന്നുവെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന പറയുന്നത്. ഒസാമ ബിന്‍ ലാദന്‍ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഏതെങ്കിലും പര്‍വതപ്രദേശത്തുണ്ടായിരിക്കുമെന്നാണ് കരുതുന്നത്. അതേ സമയം ഒസാമ കശ്മീരിലേക്ക് കടന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണവകുപ്പ് സംശയിക്കുന്നു.
ഒസാമ അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ടെന്ന് താലിബാന്‍ ആവര്‍ത്തിച്ചുപറയുന്നു. ഒസാമയെ ജീവനോടെ പിടികൂടുമോ അതോ വധിക്കുമോ എന്ന വാര്‍ത്താലേഖകന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലെയറിന് കഴിഞ്ഞില്ല.
പാശ്ചാത്യ നയതന്ത്രോദ്യോഗസ്ഥര്‍ക്കും ഒസാമയുടെ കാര്യത്തില്‍ വ്യക്തമായ അഭിപ്രായത്തിലെത്താന്‍ കഴിയുന്നില്ല. ഒസാമ ചെച്നിയയിലോ ഇന്ത്യോനേഷ്യയിലെ ലോംബോക്കിലോ ഉണ്ടാകാമെന്നും അഭ്യൂഹമുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം ഒസാമയുമായി ഔസെഫ് പത്രാധിപര്‍ ഹമീദ്മീര്‍ നടത്തിയ അഭിമുഖം ശരിതന്നെയാണെന്നും അതിനാല്‍ ഒസാമ അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ടായിരിക്കാമെന്നും ചിലര്‍ കരുതുന്നു. ഹമീദ് മീറും ഒസാമയും ഒന്നിച്ച് നില്ക്കുന്ന ചിത്രവും പത്രം പ്രസിദ്ധീകരിച്ചിരുന്നു.
അതേ സമയം മല്ലാ ഒമര്‍ പാകിസ്ഥാനിലേക്ക് കടന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഒമറിന്റെ നിര്‍ദേശപ്രകാരമാണ് താലിബാന്‍ കാബൂളിന്റെ തെക്കന്‍ പ്രദേശത്തേക്കു പിന്‍വാങ്ങിയതെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു.












Click it and Unblock the Notifications