മിസൈലുകളുടെ എണ്ണം കുറയ്ക്കും: പുടിന്‍
മോസ്കോ: ദീര്‍ഘദൂര മിസൈലുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു. നവമ്പര്‍ 14 ബുധനാഴ്ച വാഷിംഗ്ടണില്‍ നിന്നും മോസ്കോ ടെലിവിഷനു നല്കിയ പ്രതികരണത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ മിസൈലുകളുടെ എണ്ണം മൂന്നില്‍ രണ്ടായി വെട്ടിച്ചുരുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് പുടിന്റെ ഈ അഭിപ്രായപ്രകടനം. പുടിനും ബുഷും നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തിലായിരുന്നു ബുഷിന്റെ ഈ പ്രകടനം.
റഷ്യയ്ക്ക് ഇപ്പോള്‍ 60,000 രാജ്യാന്തര ബാലിസ്റിക് മിസൈലുകളുണ്ട്. റഷ്യ ഇവയുടെ എണ്ണം രണ്ടായിരമായി കുറയ്ക്കുമെന്ന് പുടിന്റെ പ്രതികരണം വ്യക്തമാക്കുന്നു. പുടിന്‍ ഇപ്പോള്‍ അമേരിക്കയില്‍ പര്യടനത്തിലാണ്.












Click it and Unblock the Notifications