റബര്‍: കയറ്റുമതി സബ്സിഡി കൂട്ടി
തിരുവനന്തപുരം: റബര്‍ കയറ്റുമതിക്കുള്ള സബ്സിഡിയില്‍ കിലോവിന് 1.50 രൂപ കൂടി വര്‍ധിപ്പിച്ചു. ഇതോടെ ഒരു കിലോ റബറിനുള്ള സബ്സിഡി മൂന്നര രൂപയായി.
ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നവംബര്‍ 15 വ്യാഴാഴ്ച നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.
അതേ സമയം റബറിന്റെ അഞ്ച് ശതമാനം വാങ്ങല്‍നികുതി ഇളവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനും വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനും റബര്‍ ഉത്പാദകരുടെ സൊസൈറ്റുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ റബറിന് വിലകുറവാണെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കൊണ്ടാണ് വിദേശത്തേക്ക് കയറ്റി അയച്ച് കര്‍ഷകര്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടുന്നത്. അതുകൊണ്ട് ഈ സബ്സിഡി വര്‍ദ്ധന കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായകമാവും.












Click it and Unblock the Notifications