പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: മലംതീറ്റിച്ച സംഭവത്തില്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നവംബര്‍ 15 വ്യാഴാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.പന്നിയാര്‍ക്കുട്ടി എസ്എന്‍ഡിപി ശാഖാ സെക്രട്ടറി മധു ചൂഴിക്കരയെ പൊലീസ് മര്‍ദിക്കുകയും മലം തീറ്റിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെട്ട സംഭവത്തെക്കുറിച്ചാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അനുമതി ചോദിച്ചത്.
ചോദ്യോത്തരവേളയ്ക്ക് ശേഷം കെ. കെ. ജയചന്ദ്രന്‍, പി. എസ്. സുപാല്‍, കെ. സി. ജോസഫ്, കെ. പി. മോഹനന്‍ എന്നിവരാണ് അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്. സംഭവത്തെക്കുറിച്ച് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വിശദീകരിച്ചു. ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications