കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബറിന്റെ വിലയിടിവിന് കാരണം ഗൂഡാലോചന

  • By Staff
Google Oneindia Malayalam News

കൊച്ചി: ടയര്‍ വ്യവസായികളും റബര്‍ വ്യാപാരികളും തമ്മിലുള്ള ഗൂഡാലോചനയാണ് റബറിന്റെ വിലയിടിവിന് കാരണമെന്ന് ഇന്‍ഫാം. ഇന്‍ഫാം എക്സിക്യൂട്ടീവ് യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ നവമ്പര്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇവരെ നിയമത്തിന്റെ വഴിയിലൂടെ നിയന്ത്രിക്കാന്‍ കഴിയാത്തത് സ്ഥിതിഗതികള്‍ വഷളാക്കി. കൊപ്രസംഭരണത്തില്‍ ഉദ്യോഗസ്ഥരും സഹകരണസ്ഥാപനങ്ങളും നടത്തിയ അഴിമതി സര്‍ക്കാര്‍ അന്വേഷിക്കണം. - അദ്ദേഹം പറഞ്ഞു.

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും ഇന്‍ഫാം വാഗ്ദാനം ചെയ്യുന്നു. അതേ സമയം തേങ്ങയുടെ വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ ഇതുവരെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികളെടുക്കണം. - അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X