കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം: സമരം തലസ്ഥാനത്തേയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : പരിയാരം മെഡിക്കല്‍ കോളജ് സമരം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വ്യാപിക്കുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരാംഗീകാരം കോളജിന് നേടിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.

ഡിസമ്പര്‍ രണ്ടാം വാരത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രതിനിധി സംഘം കോളജ് സന്ദര്‍ശിക്കുന്നുണ്ട്. അംഗീകാരം നേടാനുള്ള നടപടികള്‍ അതിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.എങ്ങനെയെങ്കിലും താല്‍ക്കാലികാംഗീകാരം നേടി ഈ വര്‍ഷത്തെ പ്രവേശനനടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതത്രേ.

സ്ഥിരാംഗീകാരത്തിനുള്ള തടസ്സമായി മെഡിക്കല്‍ കൗണ്‍സിലുന്നയിക്കുന്ന പ്രധാന കാരണം 35 ജീവനക്കാരുടെ കുറവാണ്. നിയമന നടപടികള്‍ ആരംഭിച്ചങ്കിലും മറ്റിടങ്ങളില്‍ നിന്നുള്ള ഡെപ്യൂട്ടേഷനും കൂടിയുണ്ടെങ്കിലേ കുറവ് പൂര്‍ണ്ണമായി നികത്താനാവൂ. ഇതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ പ്രാവശ്യം രണ്ടുദിവസത്തെ ഡെപ്യൂട്ടേഷന്‍ നിയമനത്തിലൂടെ ആളെ തികയ്ക്കാന്‍ ശ്രമിച്ചതാണ് കൗണ്‍സിലിനെ പ്രകോപിപ്പിച്ചത്.

ഓപ്പറേഷന്‍ തീയേറ്റര്‍., സെന്‍ട്രല്‍ സ്റെറിലൈസേഷന്‍ യൂണിറ്റ് ,പവര്‍ ലോണ്‍ട്രി എന്നിവയുടെ നിര്‍മ്മാണവും കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്നു. ഇതിന് 24 കോടി രൂപ ചിലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2.5 കോടിയാണ് ഇതുവരെ അനുവദിച്ചത്. ഇതുതന്നെ കോളജില്‍ എത്തിയിട്ടുമില്ല.

പരമാവധി 10 കോടി രൂപ കൂടി കണ്ടെത്താന്‍ സര്‍ക്കാര്‍ സ്രമിക്കുമെന്ന് മന്ത്രി എം എം ഹസന്‍ പറഞ്ഞു. സഹകരണ മേഖലയിലേയ്ക്ക് കോളജ് മാറ്റിയാല്‍ ബുദ്ധിമുട്ടില്ലാതെ പണം കണ്ടെത്താമെന്ന നിലപാടിലാണ് സര്‍ക്കാര്‍. നവമ്പര്‍ 27 ന് ഇതുസംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നുണ്ട്. ആ ഫണ്ട് കിട്ടിയാലും ഗുണകരമാകുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X