ശബരിമല നട ഇന്ന് തുറക്കും
ശബരിമല: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട നവംബര്‍ 15 വ്യാഴാഴ്ച വൈകുന്നരേം 5.30ന് തുറക്കും. മൂന്ന് മാസം നീളുന്ന മണ്ഡലകാല തീര്‍ഥാടനത്തിന് അതോടെ തുടക്കമാവും.
വൈകുന്നേരം 5.30ന് മേല്‍ശാന്തി ശംഭുവാധ്യാര്‍ നട തുറക്കും. തന്ത്രി കണ്ഠരര് മോഹനര് നട തുറക്കുന്ന വേളയില്‍ സന്നിഹിതനായിരിക്കും. വ്യാഴാഴ്ച പൂജകളൊന്നുമില്ല.
വൈകുന്നേരം ഏഴ് മണിയോടെ പുതിയ മേല്‍ശാന്തി എ. ആര്‍. രാമന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. മാളികപ്പുറ മേല്‍ശാന്തിയായി പി. ശ്രീവത്സവര്‍മയും സ്ഥാനമേറ്റെടുക്കും.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തി രാമന്‍ നമ്പൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് മണ്ഡലകാല പൂജകള്‍ ആരംഭിക്കും.












Click it and Unblock the Notifications