തമിഴ്നാടിനെ വെള്ളം കടത്താന്‍ അനുവദിക്കില്ല
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന നിര്‍ദ്ദേശം കേരളം തള്ളികളഞ്ഞതായി മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയില്‍ പറഞ്ഞു.
ദേശീയ ജല വികസന അതോറിട്ടി യുടെ നിര്‍ദ്ദേശമാണ് കേരളം തള്ളികളഞ്ഞത്. അച്ചന്‍കോവില്‍, പമ്പ നദികളില്‍ നിന്ന് തമിഴ്നാടിന്റെ മേക്കര ഡാമിലേക്ക് വെള്ളം കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്ന് ഒരു തുരങ്കം വഴി തമിഴ്നാട്ടിലെ ഹനുമാന്‍ നദിയിലെ മേക്കര ഡാമിലേക്ക് വെള്ളം കൊണ്ടുപോകുകയായിരുന്നു പദ്ധതി. എന്നാല്‍ തമിഴ്നാട് ഭാഗത്ത് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രിവ്യക്തമാക്കി.
തമിഴ്നാടിന്റെ ഗിരിയാര്‍ പദ്ധതിക്കായി കേരളത്തിന്റെ പരിധിയില്‍ സര്‍വെ നടത്തുന്നതും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications