കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ വര്‍ഗീയവല്ക്കരിക്കുന്നു
കണ്ണൂര്‍: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ ഹൈന്ദവവല്ക്കരിക്കാന്‍ കൂട്ടുനില്ക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. നവമ്പര്‍ 15 വ്യാഴാഴ്ച സ്കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്ടിഎഫ്ഐ)സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. വിദ്യാഭ്യാസത്തെ വര്‍ഗീയവല്ക്കരിക്കലാണ് ആര്‍എസ്എസിന്റെയും പ്രധാന അജണ്ട. - യെച്ചൂരി അഭിപ്രായപ്പെട്ടു.
എല്ലാ വിഭാഗക്കാരും പൊരുതി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്യ്രം. എന്നാല്‍ എല്ലാ അവകാശങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി നല്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സംഘ്പരിവാറും വിദ്യഭ്യാസത്തെ വര്‍ഗീയവല്ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. - യെച്ചൂരി പറഞ്ഞു.
ഈയിടെ ചില പാഠഭാഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കംചെയ്തത് സംഘപരിവാറിന്റെ നിര്‍ബന്ധം മൂലമാണ്. വിദ്യാഭ്യാസത്തെ വര്‍ഗീയവല്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്ടിഎഫ്ഐ പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്, ജനറല്‍സെക്രട്ടറി ബി. രമാ റെഡ്ഡി എന്നിവരും സംസാരിച്ചു.












Click it and Unblock the Notifications