കുണ്ഡുസില്‍ യുഎസ് ബോംബാക്രമണം
ബാംഗി: അഫ്ഗാനിലെ കുണ്ഡുസില്‍ നവംബര്‍ 15 വ്യാഴാഴ്ച താലിബാന്‍ സേനയ്ക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി.
ഇന്ത്യന്‍ സമയം രാവിലെ 8.30 ഓടെയാണ് യുഎസ് ബി-52 വിമാനങ്ങള്‍ കുണ്ഡുസില്‍ ബോംബിട്ടത്. കുണ്ഡുസ് പ്രവിശ്യയുടെ തലസ്ഥാനമാണ് കുണ്ഡുസ് നഗരം.
ബുധനാഴ്ച വൈകുന്നേരം വടക്കന്‍ സഖ്യവും താലിബാന്‍ സേനയും ശക്തമായ പോരാട്ടം നടത്തിയിരുന്നു. റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു പോരാട്ടം.
കുണ്ഡുസിനും കാന്‍ബാദിനും ചുറ്റും വടക്കന്‍ സഖ്യത്തിന്റെ സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഉത്തരവ് കിട്ടിയാലുടന്‍ കുണ്ഡുസിലേക്കും കാന്‍ബാദിലേക്കും നീങ്ങാന്‍ കാത്തിരിക്കുകയാണ് സൈനികര്‍.












Click it and Unblock the Notifications