കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമയെ പിടിക്കാന്‍ ഗറില്ലായുദ്ധം

  • By Staff
Google Oneindia Malayalam News

കാബൂള്‍: ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ അമേരിക്ക ഗറില്ലാപോരാട്ടം തുടങ്ങുന്നു. ഉടനെ കാബൂളിന്റെ തെക്കന്‍ മലനിരകളും തുരങ്കങ്ങളും ഒളിത്താവളങ്ങളും അരിച്ചുപെറുക്കാന്‍ അമേരിക്കന്‍ സൈനികരെ അയക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഒസാമയെ പിടിക്കാന്‍ യുഎസ് സൈനികര്‍ ശ്രമം നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് നവമ്പര്‍ 15 വ്യാഴാഴ്ച പറഞ്ഞു. ഏതുവിധേനയും ഒസാമയെ രഹസ്യസങ്കേതത്തില്‍ നിന്നും പുറത്തുചാടിക്കലാണ് അമേരിക്കയുടെ ഗറില്ലായുദ്ധത്തിന്റെ ലക്ഷ്യം. ഒസാമയ്ക്ക് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനി പറഞ്ഞു. 24കോടി രൂപയാണ് അമേരിക്ക ഒസാമബിന്‍ ലാദന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

ഒസാമയെ പുകച്ചു പുറത്തുചാടിക്കും: ഡിക് ചെനി

കരയുദ്ധത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നാടകീയമായ വിജയമാണ് വടക്കന്‍ സേന നേടിയത്. 48 മണിക്കൂര്‍ മുമ്പ് വരെ ഒസാമയ്ക്ക് സുരക്ഷിതമായിരുന്ന സ്ഥലങ്ങളെല്ലാം ഇപ്പോള്‍ അദ്ദേഹത്തിന് അരക്ഷിതമേഖലയായി മാറിയിരിക്കുന്നു. ഒസാമയെ ഞങ്ങള്‍ പുകച്ചു പുറത്തുചാടിക്കും. അതുവരെ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുടരും. - ഡിക് ചെനി പറഞ്ഞു.

പിടികൊടുക്കുന്നതിനേക്കാള്‍ നല്ലത് മരണം: ഒസാമ

ഇതിനിടെ ഒസാമ ബിന്‍ ലാദനെ പിടികൂടിയെന്ന വാര്‍ത്ത നവമ്പര്‍ 15 വ്യാഴാഴ്ച ധനകാര്യവിപണിയെ കാര്യമായി സ്വാധീനിച്ചു. എന്നാല്‍ പിന്നീട് താലിബാന്‍ വക്താവ്തന്നെ ഇക്കാര്യം നിഷേധിച്ചു. അമേരിക്കയ്ക്ക് പിടികൊടുക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് ഒസാമ പറഞ്ഞതായി താലിബാന്‍ വക്താവ് മുല്ല അബ്ദുള്ള വ്യക്തമാക്കി. നവമ്പര്‍ 15 വെള്ളിയാഴ്ച അഫ്ഗാന്‍ ഇസ്ലാമിക് പ്രസ്സിന് നല്കിയ അഭിമുഖത്തിലാണ് മുല്ല അബ്ദുള്ള ഇക്കാര്യം പറഞ്ഞത്.

അഞ്ച് പ്രവിശ്യകള്‍ താലിബാന്റെ കയ്യില്‍ : മുല്ല ഒമര്‍

മുല്ല ഒമര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും ഇപ്പോഴും താലിബാന്‍ സേന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പോരാട്ടം തുടരുകയാണെന്നും മുല്ല അബ്ദുള്ള പറഞ്ഞു. ഇതിനിടെ അഫ്ഗാനിസ്ഥാന്റെ 29 പ്രവിശ്യകളില്‍ നാലോ അഞ്ചോ എണ്ണം ഇപ്പോഴും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ നേതാവ് മുല്ല ഒമര്‍ വ്യാഴാഴ്ച ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X