താനെയില്‍ ഭൂചലനം
മുംബൈ: താനെയില്‍ നേരിയ ഭൂചലനം. മുബൈയിലെ താനെയില്‍ നേരിയ ഭൂചലനം.
റിച്ചര്‍ സ്കെയിലില്‍ 2.9 രേഖപ്പെടുത്തിയ ഭൂചലനം നവംബര്‍ 16 വെള്ളിയാഴ്ചയാണ് ഉണ്ടായത്. പുലര്‍ച്ചെ 1.39 നായിരുന്നു ബോറിവിലി, മീരാ റോഡ്, ഭയന്തര്‍, മുലുന്ത്. താനെ എന്നിവിടങ്ങളില്‍ ഭൂചലനം ഉണ്ടായത്. കൊളാബ ഒബ്സര്‍വേറ്ററിയാണ് ഇത് വ്യക്തമാക്കിയത്.
1998 മേയ് 30 ന് ഉണ്ടായ ഭൂചലനത്തിന്റെ കേന്ദ്രബിന്ദുവിനു സമീപമായിരുന്ന ഈ ഭൂചലനത്തിന്റെയും കേന്ദ്രബിന്ദു. 1998 ല്‍ 3.9 ശക്തിയുള്ള ഭൂചലനമാണ് ഉണ്ടായത്. ഭൂചലന സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് ഇതെന്ന് ഐ ഐ ടി യിലെ അദ്ധ്യാപകനും ഭൗമ ശാസ്ത്രജ്ഞനുമായ സുബ്രഹ്മണ്യം പറഞ്ഞു.












Click it and Unblock the Notifications