തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് സമരം: ചര്‍ച്ച ഇന്ന്
ചെന്നൈ: സമരം നടത്തുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും നവംബര്‍ 16 വെള്ളിയാഴ്ച ചര്‍ച്ച നടത്തും.
കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ 20 ശതമാനം ബോണസ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാല്‍ 8.33 ശതമാനം ബോണസ് മാത്രമേ നല്‍കാനാവു എന്നാണ് സര്‍ക്കാരിന്റെ നിലപാട്.
കഴിഞ്ഞ എട്ട് ദിവസമായി ജീവനക്കാര്‍ സമരത്തിലാണ്. കരാറടിസ്ഥാനത്തില്‍ നിയമിച്ചവരും എ ഐ ഡി എം കെ യൂണിയനില്‍ പെട്ടവരും മാത്രമാണ് ജോലിക്കെത്തുന്നത്. ഇത് സാധാരണക്കാരെ വല്ലാതെ വലച്ചിരിക്കുകയാണ്.
സമരം നടത്തുന്ന 20,000 ത്തോളം ജീവനക്കാരെ അറസ്റ് ചെയ്തിരിക്കുകയാണ്.
വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നം ഒത്തുതീര്‍പ്പാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications