മണ്ഡലവികസനത്തിന് 25 ലക്ഷം
തിരുവനന്തപുരം: എംഎല്‍എമാരുടെ പ്രത്യേക വികസന നിധി പ്രകാരം മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ പ്രതിവര്‍ഷം 25 ലക്ഷം രൂപ എംഎല്‍എയ്ക്ക് ലഭിക്കും. വികസനനിധി വിനിയോഗിക്കുന്ന് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
35 കോടി രൂപയാണ് പദ്ധതിക്കായി മൊത്തം ഓരോ വര്‍ഷവും ചെലവാക്കുന്നത്. എംഎല്‍എമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ വികസന നിധിയില്‍ നിന്നും പണം അനുവദിക്കുകയുള്ളൂ.
റോഡുകള്‍, സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍, ജലവിതരണ പദ്ധതികള്‍, പാലങ്ങള്‍, കലുങ്കുകള്‍, പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍, അംഗന്‍വാടി, ശിശുപരിപാലന കേന്ദ്രം, പൊതുകക്കൂസ്, നടപ്പാത, പട്ടികവര്‍ഗ മേഖലയില്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, ബസ് വെയിറ്റിംഗ് ഷെഡുകള്‍, മൃഗ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയ പദ്ധതി പ്രകാരം നിര്‍മിക്കാം.
പദ്ധതികളുടെ നടത്തിപ്പിന്റെ മേല്‍നോട്ടം ജില്ലാകളക്ടരാണ് നിര്‍വഹിക്കേണ്ടത്. പദ്ധതിയുടെ പുരോഗതിയെ കുറിച്ച് എംഎല്‍എയെയും ധനവകുപ്പിനെയും വര്‍ഷത്തിലൊരിക്കല്‍ അറിയിക്കണം.












Click it and Unblock the Notifications