ചെലവ് ചുരുക്കല്‍ നടപടി തുടങ്ങി: കടവൂര്‍
തിരുവനന്തപുരം: വൈദ്യതി ബോര്‍ഡില്‍ ചെലവ്ചുരുക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി വൈദ്യുതമന്ത്രി കടവൂര്‍ ശിവദാസന്‍ നവംബര്‍ 16 വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു.
സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന 79 പെട്രോള്‍ കാറുകള്‍ വില്‍ക്കും. പെന്‍ഷന്‍ മണിഓര്‍ഡറായി അയക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കും. 79 ലക്ഷം രൂപയാണ് ഇത് മൂലം ചെലവ് വരുന്നത്.
ശമ്പളയിനത്തില്‍ പ്രതിവര്‍ഷം 23.88 കോടി രൂപയാണ് കെഎസ്ഇബിക്ക് ചെലവ് വരുന്നതെന്ന് മന്ത്രി പറഞ്ഞു. പി. ടി. തോമസ്, പ്രതാപവര്‍മ തമ്പാന്‍, രാധാരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, സി. ടി. അഹമ്മദലി എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications