വൈദ്യുതി ബോര്‍ഡില്‍ അഴിച്ചുപണിയില്ല: മന്ത്രി
തിരുവനന്തപുരം: വൈദ്യുതിബോര്‍ഡിന്റെ ഘടനയില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ നവംബര്‍ 16 വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു.
ഉത്പാദനം, പ്രസരണം, വിതരണം എന്നീ മൂന്ന് ലാഭ കേന്ദ്രങ്ങള്‍ ബോര്‍ഡില്‍ ഉണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ഒരു സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
താരിഫ് റെഗുലേറ്ററി കമ്മിഷന്‍ രൂപീകരിച്ചതിനു ശേഷം സബ്സിഡിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചുപോരുന്ന വിഭാഗങ്ങള്‍ക്ക് അത് നിഷേധിച്ചിട്ടില്ല. നേരത്തെയുള്ളതു പോലെ കര്‍ഷകര്‍ക്ക് ഇപ്പോഴും സൗജന്യവൈദ്യുതി നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് ആണവ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പൊന്നുമില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കായംകുളം താപനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയും കേന്ദ്ര ഗ്രിഡിലേക്ക് എടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കടവൂര്‍ ശിവദാസന്‍ അറിയിച്ചു.












Click it and Unblock the Notifications