പരിയാരം മെഡിക്കല്‍ കോളെജ് സൊസൈറ്റിയുടെ കീഴിലാക്കും
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളെജ് സഹകരണ സൊസൈറ്റിയുടെ കീഴില്‍ കൊണ്ടുവരാനായി നിയമസഭയില്‍ ബില്‍ കൊണ്ടുവരുമെന്ന് സഹകരണവകുപ്പ് മന്ത്രി എം വി രാഘവന്‍ വ്യക്തമാക്കി.
നവംബര്‍ 22 നായിരിക്കും ബില്‍ സഭയില്‍ അവതരിപ്പിക്കുക. എല്‍ ഡി എഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയാണ് പരിയാരം മെഡിക്കലല്‍ കോളെജിനെ സര്‍ക്കാരിന്റെ കീഴിലാക്കിയത്.
കോളെജിന് വേണ്ട സാമ്പത്തിക സഹായം സര്‍ക്കാരിന് നല്‍കാനാവാത്തതുകൊണ്ടാണ് മെഡിക്കല്‍ കോളെജിനെ സഹകരണ സംഘത്തിന് കീഴില്‍ കൊണ്ടുവരുന്നത്. കൂടുതല്‍ സാമ്പത്തിക സഹായം കിട്ടിയാലേ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകരത്തിനായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാവൂ.
മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരുമായും മറ്റും മന്ത്രി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് വാര്‍ത്താ ലേഖകരോട് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോളെജ് പരിശോധിച്ച മെഡിക്കല്‍ കൗണ്‍സിലിന്റെ സംഘം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ചാരറ്റബിള്‍ സൊസൈറ്റി നിയമമനുസരിച്ച് രജിസ്റര്‍ ചെയ്ത കോളെജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് വിഷമമുണ്ടാവില്ല. സഹകരണ സംഘം വഴി പണം സ്വരൂപിക്കാനും അനായാസം കഴിയുമെന്ന് രാഘവന്‍ പറഞ്ഞു.
കോളെജിന് അംഗീകാരം നേടാനാവാത്തതുകൊണ്ട് ഹൗസ് സര്‍ജന്മാര്‍ സമരത്തിലായിരുന്നു.












Click it and Unblock the Notifications