പരിയാരം: അംഗീകാരം കിട്ടുംവരെ സമരം തുടരും
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടും വരെ സമരം തുടരുമെന്ന് ജോയിന്റ് ആക്ഷന്‍ കൗണ്‍ിസില്‍ പ്രതിനിധികള്‍ പറഞ്ഞു.
നവംബര്‍ 16 വെള്ളിയാഴ്ച രാവിലെ സമരക്കാരുമായി സംസാരിച്ച സഹകരണമന്ത്രി എം. വി. രാഘവന്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. എങ്കിലും ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരും.
കോളജില്‍ നിന്ന് നേരത്തെ പാസായവരുടെയും ഇപ്പോഴുള്ള വിദ്യാര്‍ഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാണെന്ന് അവര്‍ പറഞ്ഞു. അംഗീകാരം കിട്ടും വരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും ബഹിഷ്കരിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications