സര്‍ക്കാര്‍ നിലപാട് പക്ഷപാതപരം: പിണറായി
തിരുവനന്തപുരം: റബറിന്റെ വാങ്ങല്‍നികുതിയില്‍ ഇളവ് നല്‍കുന്നതില്‍ നിന്ന് റബ്കോയെ ഒഴിവാക്കിയത് പക്ഷപാതപരമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കര്‍ഷകരെ സഹായിക്കുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്ന് പിണറായി വിജയന്‍ നവംബര്‍ 16 വെള്ളിയാഴ്ച ആരോപിച്ചു.
തത്പരകക്ഷികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഈ തീരുമാനം. റബര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
ഇക്കാര്യത്തില്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications