മലം തീറ്റിച്ച സംഭവം: പൊലീസുകാരെ സ്ഥലം മാറ്റി
ഇടുക്കി: പന്നിയാര്‍ക്കുട്ടി എസ്എന്‍ഡിപി ശാഖാ സെക്രട്ടറി സി. ജി. മധുവിനെ മര്‍ദിക്കുകയും മലം തീറ്റിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
ഇടുക്കി എസ്പി ടി. ശശിധരനാണ് ഇക്കാര്യം അറിയിച്ചത്. സബ് ഇന്‍സ്പെക്ടര്‍ കെ. മഹേഷ്കുമാര്‍, ഹെഡ് കോണ്‍സ്റബിള്‍മാരായ കരുണാകരന്‍, വിന്‍സെന്റ്, കോണ്‍സ്റബിള്‍ സജി എന്നിവരെയാണ് എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയത്.
ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റേഷനില്‍ മധുവിനെ വിളിപ്പിക്കുകയും അവിടെ വെച്ച് ക്രൂരമായി മര്‍ദിക്കുകയും മലവിസര്‍ജനം നടത്തിയ മധുവിനെ മലം തീറ്റിക്കുകയും ചെയ്തുവെന്നാണ് മധുവിന്റെ പരാതിയില്‍ പറയുന്നത്. അതേ സമയം പൊലീസ് കോണ്‍സ്റബിളിനെ മര്‍ദിച്ചുവെന്ന പേരില്‍ മധുവിനെതിരെ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications