പിഎസ്സി: കമ്പ്യൂട്ടര്‍വത്കരണം പുരോഗമിക്കുന്നു
തിരുവനന്തപുരം: പിഎസ്സി ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം. എം. ഹസ്സന്‍ നവംബര്‍ 16 വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അഭാവത്തില്‍ അദ്ദേഹത്തിന് വേണ്ടി ഒരു പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഹസ്സന്‍. പിഎസ്സി നിയമനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പരമാവധി ഒരു വര്‍ഷം കാലാവധിയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി. കെ. ഇബ്രാഹിംകുഞ്ഞ് ആണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരും ഇതിനു വേണ്ടി തന്നെയാണ് ശ്രമിക്കുന്നതെന്ന് ഹസ്സന്‍ പറഞ്ഞു.
പിഎസ്സി ഓഫീസുകളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനായി 1.75 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ 58.44 ലക്ഷം ഇതിനകം ചെലവാക്കികഴിഞ്ഞു. മുപ്പത് കമ്പ്യൂട്ടറുകള്‍ ഇതിനകം സ്ഥാപിച്ചു.
പിഎസ്സി നിയമനം സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതു മാത്രമാണ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്ില്‍ ഇബ്രാഹിം കുഞ്ഞ് പ്രമേയം പിന്‍വലിച്ചു. പ്രമേയത്തിന് കെ. പി. രാജേന്ദ്രന്‍ (സിപിഐ) കൊണ്ടുവന്ന ഭേദഗതി സഭ വോട്ടിനിട്ട് തള്ളി. പിഎസ്സി റാങ്ക് ലിസ്റിലെ എല്ലാവര്‍ക്കും നിയമനം ലഭിക്കുന്നതുവരെ ലിസ്റ് റദ്ദാക്കരുതെന്ന് പ്രമേയത്തോടൊപ്പം ചേര്‍ക്കണമെന്നായിരുന്നു രാജേന്ദ്രന്‍ ആവശ്യപ്പെട്ടത്.


Click it and Unblock the Notifications