കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് റംസാന്‍ ഒന്ന്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ചന്ദ്രപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധറംസാന്‍ മാസത്തിന്റെ തുടക്കം നവംബര്‍ 16 വെള്ളിയാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യഖാസി നാലകത്ത് മുഹമ്മദ്കോയ ബാഖവി അറിയിച്ചു. പരപ്പനങ്ങാടി, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി കണ്ടത്.

റംസാന്‍ ഒന്ന് വെള്ളിയാഴ്ചയാണെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. എന്‍. ഇബ്രാഹിം മൗലവി, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസലിയാര്‍ എന്നിവരും പ്രഖ്യാപിച്ചു.

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ സംയുക്ത മഹല്ല് ജമാ അത്ത് ഖാസിമാരായ ടി. കെ. എം. ബാവ മുസലിയാര്‍, കെ. പി. ഹംസ മുസലിയാര്‍, നെല്ലിക്കുന്നത് ഇസ്മാഈല്‍ മുസലിയാര്‍, വി. പി. പൂക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കോഴിക്കോട്, പാലക്കാട് ഖാസിമാരുടെ പ്രതിനിധികളായ കാന്തപുരം എ. പി. മുഹമ്മദ് മുസലിയാര്‍, എം. അബ്ദുള്ള മുസലിയാര്‍, ബേപ്പൂര്‍ ഖാസി പി. ടി. അബ്ദുല്‍ക്കാദര്‍ മുസലിയാര്‍ എന്നിവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X